അഭൂതപൂർവമായ നാശനഷ്‌ടം; ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ മികച്ചതെന്നും റിജ്ജു - പുതിയ കേന്ദ്ര സംഘമെത്തും

Webdunia
ശനി, 21 ജൂലൈ 2018 (20:18 IST)
അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലുണ്ടായത് അഭൂതപൂർവമായ നാശനഷ്ടമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു.

നഷ്ടം വിലയിരുത്താൻ 10 ദിവസത്തിനകം പുതിയ കേന്ദ്രസംഘമെത്തും. നഷ്ടപരിഹാരം തീരുമാനിക്കുന്നതിന് നിലവിലെ മാനദണ്ഡം മാത്രം അവലംബിക്കില്ലെന്നും റിജ്ജു പറഞ്ഞു.

പുതിയ കേന്ദ്രസംഘത്തിനൊപ്പം ധന, ആഭ്യന്തര, ഗതാഗത, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു ടീമുകൾ ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ടെന്നും റിജ്ജു വ്യക്തമാക്കി.

മഴ ദുരന്തം വിതച്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ റിജ്ജു ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. 80 കോടി രൂപ അടിയന്തര സഹായമായി നൽകി. ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ബാക്കി തുക തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളവും കേന്ദ്രവും ഒരുമിച്ച് കാലവര്‍ഷക്കെടുതിയെ നേരിടും. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് റിജിജു പ്രതികരിച്ചു. കാലവര്‍ഷക്കെടുതി സംഭവിച്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article