ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 മെയ് 2025 (11:20 IST)
ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി. മെയ് 18 വരെ വെടിനിര്‍ത്തല്‍ നീട്ടി. പാക്കിസ്ഥാന്‍ ഡിജിഎംഒയും ഇന്ത്യന്‍ ഡിജിഎംഒയും ഹോട്ട് ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും മെയ് 18 വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായിരുന്നു. ഭീകരാക്രമണത്തിന് മറുപടിയായി അര്‍ദ്ധരാത്രിയില്‍ ഭീക പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു. പിന്നാലെ ഇരു സൈന്യവും തമ്മില്‍ സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലും ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇതിനെ ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു.
 
മൂന്നു ദിവസത്തെ സംഘര്‍ഷത്തിന് ശേഷം വെടിനിര്‍ത്തലിന് ചര്‍ച്ചയിലൂടെ ധാരണയാവുകയായിരുന്നു. ഈ തീരുമാനമാണ് മെയ് 18 വരെ തുടരാന്‍ വീണ്ടും ചര്‍ച്ചകളിലൂടെ തീരുമാനമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍