സംസ്ഥാനത്ത് 1157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരല്ലെന്ന് ബാര്‍ കൗണ്‍സില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 മെയ് 2025 (10:48 IST)
സംസ്ഥാനത്ത് 1157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരല്ലെന്ന് ബാര്‍ കൗണ്‍സില്‍. ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയാണ് ഇത് സംബന്ധിച്ച് അഭിഭാഷകരുടെ പട്ടിക പുറത്ത് വിട്ടത്. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. കേരളത്തില്‍നിന്ന് 1157 പേരാണ് അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്തവരായുള്ളതെന്നാണ് കൗണ്‍സില്‍ വ്യക്തമാക്കുന്നത്.
 
2010 മുതല്‍ അഭിഭാഷകരായി എന്‍ട്രോള്‍ ചെയ്തവര്‍ ആള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ പാസായിരിക്കണമെന്നാണ് ചട്ടം. ഇങ്ങനെ പരീക്ഷ പാസായവര്‍ക്ക് മാത്രമേ വക്കാലത്ത് ഏറ്റെടുക്കാന്‍ കഴിയുകയുള്ളൂ. പുറത്തുവിട്ട പട്ടികയില്‍ ആക്ഷേപം ഉള്ളവര്‍ ഒരു മാസത്തിനകം അറിയിക്കണമെന്നും പുറത്തുവിട്ട പ്രസ്താവനയില്‍ ബാര്‍കൗണ്‍സില്‍ പറയുന്നു.
 
സമീപകാലത്ത് അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ചില മോശം പ്രവണതകള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ജൂനിയര്‍ അഭിഭാഷകയെ മുതിര്‍ന്ന അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടിയെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍