തമിഴ്‌നാട് മുഴുവനും കൊറോണ സാധ്യതാമേഖല, ഇനിയും കണ്ടെത്താനുള്ളത് 2,500 പേരെ

അഭിറാം മനോഹർ
വെള്ളി, 3 ഏപ്രില്‍ 2020 (14:36 IST)
തമിഴ്‌നാട് മുഴുവനും കൊറോണ സാധ്യത മേഖലയായി സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 309 ആയി ഉയർന്ന സചചര്യത്തിലാണ് നടപടി.അതേസമയം, കൊവിഡ് രോ​ഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരം അടിയന്തരമായി നൽകണമെന്ന് സർക്കാർ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി.
 
നിസാമുദ്ദീനിൽ നിന്നും മടങ്ങിയെത്തിവരുമയി 2,500ലേറെ പേർ സമ്പർക്കം പുലർത്തിയിരിക്കാമെന്നാണ് സർക്കാർ കണക്കാക്കുന്നത്.ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ നിസാമുദ്ദീനിൽ നിന്നെത്തിയ 264 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ചെന്നൈ ഫീനിക്‌സ് മാളിലെ ജീവനക്കാരന്കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം നാലായി.

അനുബന്ധ വാര്‍ത്തകള്‍

Next Article