കൂടെ താമസിച്ച പെൺകുട്ടിയെ കല്യാണം കഴിക്കാൻ വിസമ്മതിച്ചു, യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

Webdunia
വ്യാഴം, 16 ഡിസം‌ബര്‍ 2021 (19:00 IST)
അഹമ്മദാബാദ്: ഗുജറാത്തിൽ കൂടെ താമസിച്ച പെൺകുട്ടിയെ കല്യാണം കഴിക്കാൻ വിസമ്മതിച്ച യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.
 
സഞ്ജയ് ബുസ്‌റ എന്ന യുവാവാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. 3 വർഷം മുൻപ് പെൺകുട്ടിയുമായി ഇയാളുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ യുവതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
 
മകളെ കല്യാണം കഴിക്കാൻ 20 കാരൻ വിസമ്മതിച്ചതോടെ പെൺകുട്ടിയുടെ പിതാവ് നാട്ടുക്കൂട്ട‌ത്തെ സമീപിക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് നാട്ടുകാരിൽ ചിലർ സഞ്ജുവിനെ ആക്രമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article