എന്റെ കരുത്തിന്റെ നേടു‌ന്തൂണുകൾ, സഹോദരിമാരെക്കുറിച്ച് വൈകാരിക പോസ്റ്റുമായി കത്രീന

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (17:45 IST)
അടുത്തിടെ മാധ്യമങ്ങൾ ഏറ്റവും ആഘോഷമാക്കിയ വിവാഹമായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശാലും തമ്മിലുള്ള വിവാഹം. പ്രണയജോഡികളുടെ വിവാഹം ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ വിവാഹിതയായ ശേഷം വിവാഹദിനത്തിൽ സഹോദരിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കത്രീന.
 
 വധുവായി അണിഞ്ഞൊരുങ്ങി സഹോദരിമാർക്കൊപ്പം നിൽക്കുന്ന ചിത്രം കത്രീന തന്നെയാണ് പങ്കുവെച്ചത്. മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കുന്ന സഹോദരിമാരാണ് ചിത്രത്തിലുള്ളത്. വൈകാരികമായ തലക്കെട്ടോട് കൂടിയാണ് കത്രീന ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.എല്ലായ്പ്പോഴും പരസ്പരം കരുതൽ നൽകിയാണ് ഞങ്ങൾ സഹോദരങ്ങൾ വളർന്നത്. അവരാണ് എന്റെ കരുത്തിന്റെ  നെടുംതൂണുകൾ‌. അതെപ്പോഴും അങ്ങനെ തന്നെ നിലനിൽക്കട്ടെ- കത്രീന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif)

കശ്മീരിയാണ് കത്രീനയുടെ അച്ഛൻ, അമ്മ ബ്രിട്ടൻ സ്വദേശിയും. അഞ്ചു സഹോദരിമാരും ഒരു സഹോദരനും ഉൾപ്പെടെ ഏഴു സഹോദരങ്ങളാണ് കത്രീനയ്ക്കുള്ളത്. ഡിസംബർ 9നായിരുന്നു മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയ വിക്കി-കത്രീന വിവാഹം. കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍