ആദ്യ കണ്‍മണിക്കായി കാത്തിരിക്കുന്നു, സന്തോഷം പങ്കുവെച്ച് നടന്‍ വിജിലേഷ്

കെ ആര്‍ അനൂപ്

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (10:04 IST)
മലയാളസിനിമയില്‍ പതിയെ തന്റെതായ ഇടം കണ്ടെത്തിയ നടനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് വിജിലേഷ് കാരയാട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്.  
 
ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നടന്‍ വിവാഹിതനായത്.കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ. ഇപ്പോഴിതാ നടന്‍ ആദ്യ കണ്‍മണിക്കായി കാത്തിരിക്കുകയാണ്.
ഗപ്പി,കലി അലമാര, വിമാനം, തീവണ്ടി, എന്നീ സിനിമകളില്‍ താരം അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ വരത്തനിലെ ജിതിന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലെ മികച്ചതാണ് . കപ്പേളയിലും നടന്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍