വീണ്ടുമൊരു സമാഗമം: റഹ്മാന്റെ മകളുടെ വിവാഹത്തിൽ ഒത്തുചേർന്ന് പ്രിയതാരങ്ങൾ

വെള്ളി, 10 ഡിസം‌ബര്‍ 2021 (19:56 IST)
നടൻ റഹ്മാന്റെ മകളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 80കളിൽ തിള‌ങ്ങിനിന്ന പ്രിയനായികമാർ വിവാഹദിനത്തിൽ റഹ്മാന്റെ വീട്ടിൽ എത്തിചേർന്നിരുന്നു. ഈ അപൂർവ നിമിഷത്തെ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
 
രേവതി, ശോഭന, ലിസി, സുഹാസിനി, പാർവ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള താരങ്ങളാണ് തങ്ങളുടെ സ്ക്രീനിലെ പ്രിയനായകന്റെ മകളുടെ വിവാഹത്തിനായി എത്തിചേർന്നത്.വെഡ്ഡിങ് എന്ന ക്യാപ്ഷനോടെ ലിസിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. റഹ്മാന്റെ മകൾ റുഷ്‍ദയാണ് വിവാ​ഹിതയായത്. കൊല്ലം സ്വദേശി അല്‍താഫ് നവാബ് ആണ് വരൻ.
 
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചെന്നൈയിലെ ഹോട്ടല്‍ ലീലാ പാലസ് വച്ചായിരുന്നു ആഘോഷങ്ങൾ. പ്രേം പ്രകാശ്, മണി രത്നം, സുന്ദര്‍ സി, ഭാനു ചന്ദര്‍, വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, ലിക്രം പ്രഭു, ലാല്‍, ശരത് കുമാര്‍, വിനീത്, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങളും ചടങ്ങിന് എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍