ശിവഗിരി സന്യാസിമാരെ ജോഷിമഠത്തിലെത്തിച്ചു

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (16:59 IST)
WD
ബദരീനാഥില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാരെ സൈന്യം ഹെലികോപ്ടറില്‍ ജോഷിമഠത്തിലെത്തിച്ചു.

ജോഷിമഠിലെത്തിച്ച ഇവരെ റോഡ് മാര്‍ഗം ഹരിദ്വാറിലെത്തിക്കും. തുടര്‍ന്ന് ഇവരെ ഡല്‍ഹിയിലെത്തിച്ചതിനുശേഷം വിമാനമാര്‍ഗം നാട്ടിലെത്തിക്കുമെന്ന് ഡല്‍ഹിയിലെ കേരള റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ പറഞ്ഞു.

ഉത്താരഖണ്ടില്‍ കുടുങ്ങിയ എല്ലാ മലയാളികളെയും ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ഗ്യാനേഷ് കുമാര്‍ അറിയിച്ചു.