കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ജനുവരി 2025 (15:27 IST)
കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനാണ്. രണ്ടുദിവസം മുമ്പ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്പിളുകള്‍ പൂനെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. അതേസമയം കുട്ടിയുടെ ആരോഗ്യം നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 
 
കുട്ടിയുടെ മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. വിദേശയാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭിച്ച വിവരം. നേരത്തെ ബാംഗ്ലൂരുവില്‍ രണ്ടു കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ച വാര്‍ത്തകള്‍ വന്നിരുന്നു. മൂന്നുമാസവും എട്ടുമാസവും പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ആണ് രോഗബാധ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍