ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക് ഇന്‍ പോളിസി അവതരിപ്പിച്ച് ട്രാവല്‍ ബുക്കിംഗ് കമ്പനിയായ ഓയോ. കമ്പനിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്കായാണ് പുതിയ ചെക്ക് ഇന്‍ പോളിസി കമ്പനി അവതരിപ്പിച്ചത്. പുതുക്കിയ നയപ്രകാരം അവിവാഹിതരായവര്‍ക്ക് ഇനി ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയില്ല. കമ്പനിയുടെ പുതിയ പോളിസി മീററ്റിലാണ് ആദ്യം നടപ്പിലാക്കുക. പിന്നാലെ ഇത് മറ്റ് നഗരങ്ങളിലേക്കും വ്യാപിപിക്കും.