ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

അഭിറാം മനോഹർ

വെള്ളി, 3 ജനുവരി 2025 (16:51 IST)
Oyo Rooms
2025 പുതുവര്‍ഷ രാത്രിയില്‍ ഓയോ റൂമുകള്‍ ഉപയോഗിച്ചത് 10 ലക്ഷത്തിലധികം ആളുകളെന്ന് ഒയോ സിഇഒ റിതേഷ് അഗര്‍വാള്‍. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അവിശ്വസനീയമായ തുടക്കമാണ് ഉണ്ടായതെന്നും 2023നേക്കാള്‍ 58 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായതെന്നും റിതേഷ് അഗര്‍വാള്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
 
ലോകം ആഘോഷിക്കാന്‍ തയ്യാറാണെന്ന് വ്യക്തമായി. ഈ ആവേശകരമായ യാത്രയുടെ ഭാഗമാകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.  കൊവിഡിന് ശേഷം ആളുകള്‍ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹോട്ടല്‍ വ്യവസായം 100 ശതമാനം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും റിതേഷ് അഗര്‍വാള്‍ പറഞ്ഞു. ഈ ന്യൂ ഇയര്‍ ലോകമെമ്പാടും 1.1 ദശലക്ഷത്തിലധികം യാത്രക്കാര്‍ ഞങ്ങളോടൊപ്പം താമസിച്ചു. അവിശ്വസനീയമായ തുടക്കമാണിത്. റിതേഷ് അഗര്‍വാള്‍ എക്‌സില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍