Happy New Year: 2025 നെ സ്വാഗതം ചെയ്ത് ലോകം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ കിരിബത്തി ദ്വീപിലാണ് പുതുവര്‍ഷം ആദ്യം പിറന്നത്. ഡിസംബര്‍ 31 ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് കിരിബത്തി ദ്വീപ് 2025 ലേക്ക് കാലെടുത്തു വച്ചത്.
കിരിബത്തി ദ്വീപിനു ക്രിസ്മസ് ദ്വീപ് എന്നും പേരുണ്ട്.
കിരിബത്തി ദ്വീപിനു പിന്നാലെ ന്യൂസിലന്‍ഡില്‍ പുതുവര്‍ഷം പുറക്കും. ന്യൂസിലന്‍ഡിലെ ടോംഗ, സമോവ ദ്വീപുകളില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് പുതുവര്‍ഷം പിറക്കുക.
ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് അവസാനം പുതുവര്‍ഷം പിറക്കുക. അമേരിക്കയിലെ ജനവാസമില്ലാത്ത ദ്വീപുകളാണ് ഇവ രണ്ടും.