ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

നിഹാരിക കെ.എസ്

ഞായര്‍, 29 ഡിസം‌ബര്‍ 2024 (10:11 IST)
ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ മരണം 62 ആയി. 175 യാത്രക്കാർ അടക്കം 181 പേരുമായി ബാങ്കോക്കിൽ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിക്കുക ആയിരുന്നു. അപകടത്തിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
 
രക്ഷാപ്രവർത്തനം നടന്നുവരികയാണ്. വിമാനത്തിലെ 175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരൻമാരും രണ്ടുപേർ തായ്‌ലൻഡ് സ്വദേശികളുമാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം.
 
തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളമായ മുവാനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയിൽ ഇടിച്ച് കത്തിയമരുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍