പ്രചരിക്കുന്നത് തെറ്റായ വിവരം; നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ദില്ലിയിലെ യമന്‍ എംബസി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ജനുവരി 2025 (16:06 IST)
നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ദില്ലിയിലെ യമന്‍ എംബസി. വധശിക്ഷയ്ക്ക് ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സിലാണ് അംഗീകാരം നല്‍കിയത്. ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും യമന്‍ എംബസി വ്യക്തമാക്കി. നേരത്തെ യമന്‍ പ്രസിഡന്റ് വധശിക്ഷയ്ക്ക് അനുമതി നല്‍കിയെന്ന വാര്‍ത്തകളായിരുന്നു പുറത്തുവന്നിരുന്നത്. യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുകയാണ് മലയാളി നേഴ്‌സായ നിമിഷപ്രിയ.
 
കൊല്ലപ്പെട്ട ആളിന്റെ കുടുംബം ഒത്തുതീര്‍പ്പിലേക്ക് എത്താന്‍ തയ്യാറാവാതെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കി എന്ന വാര്‍ത്തയായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. അതേസമയം നിമിഷപ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണന ഇടപെടെല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിരുന്നു. 
 
ഇറാന്‍ വിദേശകാര്യസഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍