രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ഉള്‍പ്രദേശത്ത് ലേഡിവാക്ക് എന്ന പേരിലുള്ള ബംഗ്ലാവിലാണ് മല്യ ഒളിവില്‍ കഴിയുന്നത്. വലിയ സുരക്ഷയും സി സി ടി വി ക്യാമറകളാലും സുരക്ഷിതമാണ് ബംഗ്ലാവ്. പ്രദേശവാസികളാണ് മല്യ ബംഗ്ലാവില്‍ ഉണ്ടെന്ന കാര്യം പുറത്തുവിട്ടത്.
പ്രാദേശത്തെ മദ്യശാലകളില്‍ സ്ഥിരമായി മല്യ സന്ദര്‍ശിക്കാറുണ്ടെന്നും ഫോര്‍സ് ഇന്ത്യയെന്ന് എഴുതിയ ഓഡി കാറിലാണ് സഞ്ചരിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. രാജ്യത്തെ തന്നെവലിയ വീടുകളിലൊന്നിലാണ് മല്യ താമസിക്കുന്ന ലേഡിവാക്ക്.
7000 കോടി രൂപയിലേറെ കടം കൊടുത്തു തിരിച്ചുകിട്ടാതെ വന്നതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീം കോടതി മല്യയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ഈ മാസം രണ്ടിനാണ് മല്യ രാജ്യം വിട്ടത്. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 17 ബാങ്കുകള്‍ ചേര്‍ന്നു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുമ്പോഴാണ് മല്യ രാജ്യം വിട്ട വിവരം എ ജി കോടതിയെ അറിയിച്ചത്.