ചെന്നൈ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. ട്രെയിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു, ഇവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഒരാള്‍ ശ്രീലങ്കന്‍ പൌരനാണെന്നും അനൌദ്യോഗിക വിവരമുണ്ട്.
സ്ഫോടനത്തില്‍ ഗുണ്ടൂര്‍ സ്വദേശി സ്വാതി കൊല്ലപ്പെട്ടു. 14 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. നാലു പേരുടെ നില ഗുരുതരമായി തുടരുന്നു.
രാവിലെ 7.25 നാണ് സംഭവം. ഗുവഹാത്തി - ബാംഗ്ലൂര്‍ എക്‌സ്പ്രസിനുള്ളില്‍ എസ് 4 കോച്ചിലും എസ് 5 കോച്ചിലുമാണ് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. ട്രെയിനെത്തി ഒമ്പതാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തി പത്തുമിനിട്ടിനുള്ളിലാണ് സ്‌ഫോടനങ്ങളുണ്ടായത്.