കനയ്യ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Webdunia
ശനി, 12 മാര്‍ച്ച് 2016 (05:36 IST)
ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഉമര്‍ഖാലിദ് ഉള്‍പ്പെടെ ഏഴു പേരുടെ സസ്‌പെന്‍ഷനുകളും സര്‍വ്വകലാശാല പിന്‍വലിച്ചിട്ടുണ്ട്.
 
രാജ്യദ്രോഹ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കനയ്യക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത് രാജ്യ വ്യാപകമായി വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയെന്നാരോപിച്ചായിരുന്നു കനയ്യ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടത്.