ഇനി രക്ഷയില്ല; ദിലീപിനെതിരായ കുറ്റപത്രം ഏറ്റവും സമഗ്രവും സൂക്ഷ്മവുമാണെന്ന് പൊലീസ്

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (08:14 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായി. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തുക. 
 
കുറ്റപത്രത്തിനൊപ്പം നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനായിരുന്നു പൊലീസ് തീരുമാനിച്ചത് എന്നാല്‍ മജിസ്ട്രേട്ട് അവധിയായതിനാല്‍ ദിവസം മാറ്റുകയായിരുന്നു. അടുത്ത ദിവസങ്ങളി‍ള്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമർപ്പിക്കും. 
 
കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുപതിലേറെ നിർണായക തെളിവുകൾ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുൻപാകെ നൽകിയ രഹസ്യ മൊഴികള്‍, ഫൊറൻസിക് റിപ്പോർട്ടുകൾ, സൈബർ തെളിവുകള്‍, നേരിട്ടുള്ള തെളിവുകൾ, സാഹചര്യത്തെളിവുകൾ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമർപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article