കേരളത്തില്‍ ഇന്ധനവില കുറയില്ല

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (07:53 IST)
ഇന്ധന വിലക്കയറ്റം രൂക്ഷമാകുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശമനുസരിച്ച് ചില സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതിയും പ്രവേശനനികുതിയും കുറച്ചിരുന്നു.
 
മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് കുറച്ചത്.  ഈ സംസ്ഥാനങ്ങളില്‍ ഇന്ധനവില രണ്ടുമുതല്‍ നാലുരൂപ വരെ കുറഞ്ഞിട്ടുണ്ട്. കേരളവും  നികുതി കുറയ്ക്കണമെന്ന സമ്മര്‍ദമുയരുന്നതിനിടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. വരുമാനനഷ്ടം കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതെന്ന സൂചനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article