Rahul Gandhi: രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കാന്‍ ധാരണയായി. ഉത്തരേന്ത്യയില്‍ നിന്ന് ഉറപ്പായും രാഹുല്‍ ജനവിധി തേടണമെന്ന് എഐസിസി നേതൃത്വം തീരുമാനമെടുത്തു. വയനാട് മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നതിനാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതി അമേഠിയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം എന്ന നിലപാടിലായിരുന്നു എഐസിസി. ഇന്നലെയാണ് കേരളത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഇന്നോ നാളെയോ ആയി രാഹുല്‍ അമേഠിയില്‍ എത്തും. തുടര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനവും നടക്കും.
അമേഠിക്കൊപ്പം റായ് ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേയും ഉടന്‍ പ്രഖ്യാപിക്കും. പ്രിയങ്ക ഗാന്ധിയാകും റായ് ബറേലിയില്‍ സ്ഥാനാര്‍ഥിയാകുക. അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളെ എഐസിസി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.
അതേസമയം തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് രാഹുലും പ്രിയങ്കയും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് വിവരം. മാത്രമല്ല അമേഠിയില്‍ മത്സരിച്ചു ജയിച്ചാല്‍ രാഹുല്‍ വയനാട് മണ്ഡലം ഉപേക്ഷിക്കും. അങ്ങനെ വന്നാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും.