ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരും ചര്‍ച്ചയാകുമെന്ന് തൃശൂര്‍ അതിരൂപതാ ബിഷപ് മാര്‍.ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരായി അക്രമങ്ങള്‍ നടന്നപ്പോള്‍ ബിജെപി സര്‍ക്കാര്‍ നിശബ്ദരായി നിന്നെന്ന് ക്രൈസ്തവ സമൂഹം ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം ബിജെപി വിരുദ്ധ നിലപാട് പരോക്ഷമായി പരാമര്‍ശിച്ചിരിക്കുകയാണ് തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്താ.
മണിപ്പൂര്‍ ആശങ്കകള്‍ കേന്ദ്ര സഹമന്ത്രിയെ അടക്കം അറിയിച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ ഇടപെടണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. മണിപ്പൂര്‍ സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഭരണഘടനയെ സംരക്ഷിക്കാനുള്ള വോട്ടെടുപ്പാണ് ഇത്തവണത്തേതെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.