NDA Government: എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം: മോദിയുടെ സത്യപ്രതിജ്ഞ എട്ടിന്?

WEBDUNIA
വ്യാഴം, 6 ജൂണ്‍ 2024 (09:03 IST)
NDA Government

NDA Government: ലോക്‌സഭയില്‍ കേവല ഭൂരിപക്ഷമുള്ള എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കും. നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. 293 സീറ്റുകളുമായാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരം പിടിച്ചത്. ജൂണ്‍ എട്ട് ശനിയാഴ്ച രാത്രി എട്ടിനായിരിക്കും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ എന്നിവരെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
16 സീറ്റുകളുള്ള തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി), 12 സീറ്റുകളുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) എന്നിവരുടെ പിന്തുണ എന്‍ഡിഎ മുന്നണി ഉറപ്പാക്കി. മോദിയുടെ വീട്ടില്‍ വെച്ച് എന്‍ഡിഎ കക്ഷികളുടെ യോഗം നടന്നിരുന്നു. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഘടകകക്ഷികള്‍ മോദിയെ തിരഞ്ഞെടുത്തു. ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എന്‍ഡിഎ മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് ലഭിക്കും. 
 
ഇന്ത്യ മുന്നണി 234 സീറ്റുകളോട് പ്രതിപക്ഷത്ത് ഇരിക്കും. 99 സീറ്റുകള്‍ തനിച്ച് നേടിയ കോണ്‍ഗ്രസ് ആയിരിക്കും മുഖ്യ പ്രതിപക്ഷ പാര്‍ട്ടി. രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. ടിഡിപിയേയും ജെഡിയുവിനേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ഇന്ത്യ മുന്നണി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ക്രിയാത്മക പ്രതിപക്ഷമായി ബിജെപിക്കെതിരെ ശബ്ദമുയര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article