Narendra Modi: ഉത്തർപ്രദേശിന് മോദിയെ മടുത്തോ? വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവ്

അഭിറാം മനോഹർ

ചൊവ്വ, 4 ജൂണ്‍ 2024 (17:13 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ മുന്നില്‍ നിന്നും നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാരണസിയില്‍ ഭൂരിപക്ഷത്തില്‍ കുറവ്. തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വൈകീട്ട് നാലര വരെയുള്ള കണക്കുകള്‍ പ്രകാരം 1,52,355 വോട്ടുകള്‍ക്കാണ് മോദി മുന്നില്‍ നില്‍ക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 6,11,439 വോട്ടുകളാണ് മോദി നേടിയത്.
 
കഴിഞ്ഞ തിരെഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ആദ്യഘട്ട വോട്ടെണ്ണലില്‍ മോദി പിന്നിലേക്ക് പോയിരുന്നു. തുടര്‍ന്ന് കളം പിടിക്കാനായെങ്കിലും കഴിഞ്ഞ തവണത്തേത് പോലെ ഭൂരിപക്ഷം ഉയര്‍ത്താന്‍ മോദിക്ക് സാധിച്ചിട്ടില്ല. 2019ല്‍ 4.8 ലക്ഷം വോട്ടിന് വാരണസിയില്‍ നിന്നും വിജയിച്ച നരേന്ദ്രമോദി ഇത്തവണ വിജയനിരക്ക് ഉയര്‍ത്തുമെന്നാണ് കരുതിയിരുന്നത്. അന്ന് 6,74,664 വോട്ടാണ് മോദി നേടിയിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അജയ് റായ്ക്ക് അന്ന് 1,52,548 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ഇത്തവണ നാലര ലക്ഷത്തില്‍പ്പരം വോട്ട് നേടാന്‍ അജയ് റായ്ക്ക് സാധിച്ചു.
 
കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നും രാഹുല്‍ ഗാന്ധി മൂന്നരലക്ഷത്തിലധികം വോട്ടുകളുടെ ലീഡ് നേടി നില്‍ക്കുമ്പോള്‍ രാഹുലിന്റെ പകുതി മാത്രം ഭൂരിപക്ഷമാണ് ബിജെപിയുടെ സ്റ്റാര്‍ കാന്‍ഡിഡേറ്റായ മോദിക്കുള്ളത്. രാഹുല്‍ ഗാന്ധി മത്സരിച്ച രണ്ടാം മണ്ഡലമായ വയനാട്ടില്‍ മൂന്നരലക്ഷത്തിന് മുകളിലാണ് ലീഡ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍