Exit Poll Kerala: ബിജെപി അക്കൗണ്ട് തുറക്കില്ല, എല്‍ഡിഎഫിന് നാല് സീറ്റുകള്‍ വരെ; മനോരമ ന്യൂസ് - വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം

WEBDUNIA
തിങ്കള്‍, 3 ജൂണ്‍ 2024 (07:07 IST)
Exit Poll Kerala: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍. 2019 നു സമാനമായി യുഡിഎഫ് വലിയ നേട്ടമുണ്ടാക്കുമെന്നും എല്‍ഡിഎഫ് നേരിയ തോതില്‍ നില മെച്ചപ്പെടുത്തുമെന്നും മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോളില്‍ പറയുന്നു. സംസ്ഥാനത്ത് ബിജെപി നില മെച്ചപ്പെടുത്തുമെന്നും പ്രവചനമുണ്ട്. 
 
മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 16-18 സീറ്റും എല്‍ഡിഎഫിന് 2-4 സീറ്റുമാണ് പ്രവചിക്കുന്നത്. സംസ്ഥാന തലത്തില്‍ എന്‍ഡിഎ കഴിഞ്ഞ തവണത്തേക്കാള്‍ 3.07 ശതമാനം വോട്ടുവിഹിതം വര്‍ധിപ്പിക്കും. എന്‍ഡിഎയ്ക്കു 18.64 ശതമാനം വോട്ട് കിട്ടാനാണ് സാധ്യത. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയേക്കാം. തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രവചനത്തില്‍ പറയുന്നു. 
 
വടകര, ആലത്തൂര്‍, കണ്ണൂര്‍, പാലക്കാട് സീറ്റുകളാണ് മനോരമയുടെ എക്‌സിറ്റ് പോളിന്റെ പ്രവചന പ്രകാരം എല്‍ഡിഎഫിന് കിട്ടാന്‍ സാധ്യത. ബാക്കി സീറ്റുകളിലെല്ലാം യുഡിഎഫിനാണ് ജയം പ്രവചിച്ചിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ജയിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാര്‍ രണ്ടാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനത്തില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article