ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് സമാപിക്കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 മെയ് 2024 (14:40 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് സമാപിക്കും. ശനിയാഴ്ചയാണ് ഏഴാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ്യ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 57 മണ്ഡലങ്ങളിലാണ് ഏഴാംഘട്ടം വിധിയെഴുതുന്നത്. ജൂണ്‍ നാലിനാണ് ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത്.
 
അതേസമയം മോദിയെ ധ്യാനം ചെയ്യുന്നതില്‍ നിന്ന് വിലക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ധ്യാനം ഇരിക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്താന്‍ സാധിക്കില്ല. ഇത് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ധ്യാനമിരിക്കുന്നത് വിലക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യം കമ്മീഷന്‍ തള്ളുകയായിരുന്നു. കൂടാതെ ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുന്നത്. 48 മണിക്കൂര്‍ ധ്യാനം ഇരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ അവസാന ഘട്ടമായ ഏഴാംഘട്ടം നടക്കാനിരിക്കുകയാണ് മോദി ധ്യാനത്തിനായി പോകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍