Lok Sabha election 2024: ആറാം ഘട്ടത്തില്‍ പോളിംഗ് ശതമാനം 57.7, കൂടുതല്‍ പോളിങ് പശ്ചിമ ബംഗാളില്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 26 മെയ് 2024 (11:40 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ പോളിംഗ് ശതമാനം 57.7. ഏറ്റവും കൂടുതല്‍ പോളിങ് പശ്ചിമ ബംഗാളിലാണ് നടന്നത്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 മണ്ഡലങ്ങളിലായിരുന്നു ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്. യുപിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിംഗ് കുറഞ്ഞിട്ടുണ്ട്. മത്സരിച്ചത് 889 പേരാണ്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങള്‍, ഹരിയാന-10, ബീഹാര്‍-8, വെസ്റ്റ് ബംഗാള്‍-8, ഒഡീഷ-6, ജാര്‍ഖണ്ഡ്-4, ജമ്മുകശ്മീര്‍-1 എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്. 
 
വോട്ടര്‍മാരില്‍5.84 കോടിപേര്‍ പുരുഷന്മാരും 5.29 കോടി പേര്‍ സ്ത്രീകളുമായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതിമുര്‍മു, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ വോട്ടുചെയ്തു. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്രപ്രദാന്‍, റാവു ഇന്ദര്‍ജിത് സിങ് തുടങ്ങിയവരും കോണ്‍ഗ്രസിന്റെ കനയ്യകുമാറും ജനവിധി തേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍