Lok Sabha Election 2024 Results Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തേരോട്ടം. 17 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടത്ത് ബിജെപിയും ഒരിടത്ത് എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, തൃശൂര്‍ സീറ്റുകളിലാണ് ബിജെപിക്ക് ലീഡ്. എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത് ആലത്തൂര്‍ മാത്രം. ബാക്കിയെല്ലാ സീറ്റിലും യുഡിഎഫിന് ലീഡ്.
2.32 pm: 18 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. എന്‍ഡിഎ തൃശൂരും എല്‍ഡിഎഫ് ആലത്തൂരും ലീഡ് ചെയ്യുന്നു
1.40 am: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരങ്ങള്‍
തൃശൂരില്‍ 73,573 വോട്ടുകള്‍ക്ക് സുരേഷ് ഗോപി ലീഡ് ചെയ്യുന്നു
ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാല്‍ 52,058 വോട്ടിനു ലീഡ് ചെയ്യുന്നു
8.05 am: പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി. എന്‍ഡിഎ ഏഴ് സീറ്റിലും ഇന്ത്യ മുന്നണി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
8.00 am: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു
7.25 am: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് കോട്ടയം ലോക്സഭ മണ്ഡലത്തില്‍ - 14 പേര്‍
7.30 am: പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ കാസര്‍കോഡ് ലോക്‌സഭാ മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്റ് (UDF), സിപിഐഎം നേതൃത്വം നല്‍കുന്ന ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രന്റ് (LDF), ബിജെപി നേതൃത്വം നല്‍കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലൈന്‍സ് (NDA) എന്നീ മുന്നണികള്‍ തമ്മിലാണ് കേരളത്തിലെ പ്രധാന മത്സരം.
7.35 am: ചാലക്കുടി മണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂം തുറന്നു. നിരീക്ഷകന്‍ നാരായണന്‍ ബസു റോയ് ചൗധരി, ചാലക്കുടി മണ്ഡലം ഭരണാധികാരി അഡീഷണല്‍ ജില്ലാ രജിസ്‌ട്രേറ്റ് ആശാ സി.എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂം തുറന്നത്.
7.40 am: തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍നിന്നു തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തത്സമയം ലഭിക്കും
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കുന്നു
കേന്ദ്രമന്ത്രിമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ കേരളത്തില്‍ ജനവിധി തേടിയിട്ടുണ്ട്. ഏതാനും മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍ എന്നിവരും സംസ്ഥാന മന്ത്രിസഭയിലെ അംഗമായ കെ.രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി, സിനിമാ താരങ്ങളായ സുരേഷ് ഗോപി, എം.മുകേഷ്, ജി.കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് കേരളത്തില്‍ നിന്നു ജനവിധി തേടുന്ന പ്രമുഖര്‍.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളും ജയിച്ച യുഡിഎഫ് ഇക്കുറിയും പൂര്‍ണ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തിയതോടെ യുഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 18 ആയി കുറഞ്ഞിരുന്നു. രണ്ട് സീറ്റുകളാണ് എല്‍ഡിഎഫിന്റെ കൈവശമുള്ളത്. കഴിഞ്ഞ തവണത്തെ കനത്ത പരാജയത്തിനു ഇത്തവണ പകരംവീട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
കേരളത്തില്‍ തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് സീറ്റുകളിലാണ് ശക്തമായ ത്രികോണ പോരാട്ടം പ്രതീക്ഷിക്കുന്നത്. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പ്. ഇത്തവണ ഏറ്റവും ചുരുങ്ങിയ പത്ത് സീറ്റ് നേടാന്‍ കഴിയുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും വിലയിരുത്തുന്നത്. അതേസമയം രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് വിജയപ്രതീക്ഷയുള്ളത്.