Lok Sabha Election 2024: പത്തനംതിട്ടയില്‍ തോമസ് ഐസക്, ആലപ്പുഴയില്‍ വീണ്ടും ആരിഫ്; സിപിഎം സ്ഥാനാര്‍ഥി പട്ടിക ഈ മാസം 27 ന്

WEBDUNIA
വെള്ളി, 16 ഫെബ്രുവരി 2024 (16:30 IST)
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക ഈ മാസം 27 ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളെല്ലാം പുരോഗമിച്ചു. നാളെയും മറ്റന്നാളും നടക്കുന്ന ജില്ലാ കമ്മിറ്റികളിലും 21 നു ചേരുന്ന സംസ്ഥാന കമ്മിറ്റിയിലും സ്ഥാനാര്‍ഥികളെ കുറിച്ച് അന്തിമ തീരുമാനമെടുക്കും. മുന്‍ മന്ത്രിമാര്‍, നിലവിലെ എംഎല്‍എമാര്‍ എന്നിങ്ങനെ പ്രമുഖരെ കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. 
 
ആലപ്പുഴയില്‍ എ.എം.ആരിഫ് വീണ്ടും സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംപിയായ ആരിഫിന് വീണ്ടും അവസരം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ മുന്‍ മന്ത്രി കൂടിയായ തോമസ് ഐസക് മത്സരിച്ചേക്കും. ആറ്റിങ്ങലില്‍ വി.ജോയ് ആകും സ്ഥാനാര്‍ഥി. എം.സ്വരാജ്, കെ.കെ.ശൈലജ, എളമരം കരീം, എ.കെ.ബാലന്‍, എ.വിജയരാഘവന്‍ എന്നിവരും മത്സരരംഗത്ത് ഉണ്ടായേക്കും. 
 
ആകെയുള്ള 20 സീറ്റില്‍ 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുക. നാല് സീറ്റുകളില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article