സൂറത്തിൽ വോട്ടെടുപ്പിന് മുൻപെ ആദ്യ ജയം സ്വന്തമാക്കി ബിജെപി, സംഭവം ഇങ്ങനെ

WEBDUNIA
തിങ്കള്‍, 22 ഏപ്രില്‍ 2024 (19:02 IST)
സൂറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുകേഷ് ദലാലാണ് വോട്ടെടുപ്പിന് മുന്‍പ് തന്നെ വിജയിച്ചത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് മുകേഷ് ദലാല്‍ എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടത്.
 
ഇന്നായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി. മത്സരരംഗത്തുണ്ടായിരുന്ന മറ്റ് 8 പേരും ഇന്ന് പത്രിക പിന്‍വലിച്ചു. ഇതില്‍ 7 പേരും സ്വതന്ത്രരായിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥി പ്യാരിലാല്‍ ഭാരതിയാണ് പത്രിക പിന്‍വലിച്ച എട്ടാമത്തെ സ്ഥാനാര്‍ഥി.

അനുബന്ധ വാര്‍ത്തകള്‍

Next Article