പണം നല്‍കി വോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ശശിതരൂരിന് വക്കീല്‍ നോട്ടീസ് അയച്ച് രാജീവ് ചന്ദ്രശേഖര്‍. തരൂരിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തിയാണെന്നും തരൂരിന് അയച്ച വക്കീല്‍ നോട്ടീസില്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നു.