സീറ്റുകള്‍ മുന്നൂറോ നാന്നൂറോ ആണെന്നകാര്യത്തില്‍ മാത്രമേ സംശയമുള്ളുവെന്നും മോദി വീണ്ടും വരുമെന്നും എസ്എന്‍ഡിപണ്ടി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനവികാരം മോദിക്ക് അനുകൂലമാണ്. മെച്ചപ്പെട്ട ഭരണം ആയതിനാലല്ലേ ജനങ്ങള്‍ വോട്ടു ചെയ്ത് വീണ്ടും അധികാരത്തിലേറ്റുന്നതെന്നും ജനവികാരം അവര്‍ക്ക് അനുകൂലമാണെങ്കില്‍ അവരുടെ ഭരണം നല്ലതാണെന്നു വേണം കരുതാനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.