ലോക്സഭാ തെരെഞ്ഞെടുപ്പ്: കങ്കണ മുതൽ അക്ഷയ് കുമാർ വരെയുള്ളവർ സ്ഥാനാർഥികളായി ബിജെപി പരിഗണനയിൽ

WEBDUNIA
വ്യാഴം, 29 ഫെബ്രുവരി 2024 (19:43 IST)
ലോക്‌സഭാ തിരെഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കുമ്പോള്‍ സിനിമാതാരങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയെന്ന് റിപ്പോര്‍ട്ട്. 400 സീറ്റ് എന്ന ലക്ഷ്യവുമായാണ് ബിജെപി കൂടുതല്‍ സിനിമാതാരങ്ങളെ രംഗത്തിറക്കാന്‍ പദ്ധതിയിടുന്നത്. ബോളിവുഡ് മുന്‍നിര താരങ്ങള്‍ മുതല്‍ പ്രാദേശിക താരങ്ങളെ വരെ ബിജെപി പരിഗണിക്കുന്നതായാണ് വിവരം.
 
കങ്കണ റണാവത്ത് മുതല്‍ അക്ഷയ് കുമാര്‍ വരെയുള്ള താരങ്ങളെ ബിജെപി സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നുണ്ട്. നിലവില്‍ സണ്ണി ഡിയോള്‍,കിരണ്‍ ഖേര്‍,ഹേമ മാലിനി തുടങ്ങി ഒട്ടേറെ സിനിമാതാരങ്ങള്‍ ബിജെപി നേതാക്കളാണ്. സിറ്റിംഗ് എം പിമാര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സീറ്റ് നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് ബിജെപി.
 
കേരളത്തില്‍ സുരേഷ് ഗോപിയെ പോലെ പ്രാദേശിക തലത്തിലുള്ള താരങ്ങളെ രംഗത്തിറക്കി നേട്ടം കൊയ്യന്നാണ് ബിജെപിയുടെ ശ്രമം. തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം തന്നെ ഇതേ രീതിയാണ് പാര്‍ട്ടി പിന്തുടരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article