മത്സരിക്കാൻ സുധാകരനില്ല, കണ്ണൂരിൽ പുതിയ സ്ഥാനാർഥിയെ തേടി കോൺഗ്രസ്

WEBDUNIA

വ്യാഴം, 29 ഫെബ്രുവരി 2024 (14:01 IST)
ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇതോടെ കണ്ണൂരില്‍ പുതിയ യുഡിഎഫ് സ്ഥാനാര്‍ഥി വരാന്‍ സാധ്യതയേറി. സിറ്റിംഗ് എം പിമാരില്‍ സുധാകരന്‍ മാത്രമാണ് മത്സരിക്കാന്‍ തയ്യാറല്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷനായതിനാല്‍ മത്സരിക്കാന്‍ സന്നദ്ധനല്ലെന്ന് നേരത്തെ തന്നെ സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂരിലെ രാഷ്ട്രീയസ്ഥിതിഗതികള്‍ പരിഗണിച്ച് സുധാകരന് മുകളില്‍ വീണ്ടും മത്സരിക്കാനായി സമ്മര്‍ദ്ദമുണ്ടായിരുന്നു.
 
സുധാകരന്‍ ശക്തനായ സ്ഥാനാര്‍ഥിയാണ്. എം വി ജയരാജനെ തോല്‍പ്പിക്കാല്‍ കുറച്ച് ശക്തി കുറഞ്ഞ സ്ഥാനാര്‍ഥിയായാലും കുഴപ്പമില്ലെന്നാണ് സുധാകരന്റെ അസാന്നിധ്യത്തെ പറ്റി മുതിര്‍ന്ന നേതാവായ കെ മുരളീധരന്‍ പ്രതികരിച്ചത്. പകരക്കാരുടെ പേര് നിര്‍ദേശിച്ചിട്ടില്ലെന്നും തീരുമാനമെടുക്കേണ്ടത് സ്‌ക്രീനിംഗ് കമ്മിറ്റിയാണെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം തനിക്ക് പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേരാണ് സുധാകരന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. നിയമസഭാ തിരെഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്നും മത്സരിച്ച വി പി അബ്ദുള്‍ റഷീദിന്റെ പേരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍