സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അടിച്ച് മാറ്റുന്നത് ഹോബിയാക്കിയ ഊളന്‍ ഉണ്ണി പിടിയില്‍ !

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (14:14 IST)
സ്ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുകയും, അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന യുവാവ് പൊലീസ് പിടിയില്‍. മലയിന്‍കീഴ് കുരിശ്മുട്ടം കെവി നഗറില്‍ ഊളന്‍ ഉണ്ണിയെന്ന മിഥുനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുരിശ് മുട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഊളന്‍ ഉണ്ണിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. 
 
പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടിലെ കാറും പൂന്തോട്ടവും നശിപ്പിച്ചെന്നാണ് മിഥുനെതിരായ പരാതി. എന്നാല്‍ പൊലീസിന്റെ  ചോദ്യം ചെയ്യലില്‍ പ്രദേശത്തെ സ്ത്രീകള്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന് പിന്നിലും ഉണ്ണിയാണെന്ന് തെളിഞ്ഞു.
 
സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതിനെ തുടർന്നാണ് മിഥുന് ഊളൻ ഉണ്ണിയെന്ന പേര് വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനെ തുടർന്ന് നാട്ടുകാര്‍ ഇയാൾക്കെതിരെ പൊലീസില്‍ പരാതി നൽകിയിരുന്നു.
 
തനിക്കെതിരെ പരാതിപ്പെടുന്നവരുടെ വീട്ടില്‍ കയറി ആക്രമണം നടത്തുന്നതും ഇയാളുടെ രീതിയാണ്. ഇത്തരത്തില്‍ പരാതി നൽകിയ പെൺകുട്ടിയുടെ വീട്ടില്‍ കയറി അതിക്രമം നടത്തിയതിനാണ് യുവാവിനെ പൊലീസ് പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article