വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവും പാടില്ലെന്ന് ഹൈക്കോടതി. സമരത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി, സമരത്തിന് മുന്‍കൈയ്യെടുക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നും വ്യക്തമാക്കി. പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസ് സഹായിക്കണമെന്നും സമരക്കാരെ പുറത്താക്കുന്നതിന് പ്രിന്‍സിപ്പാളിനും കോളേജ് അധികൃതര്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവരാണെങ്കില്‍ അവര്‍ വിദ്യാലയത്തിന് പുറത്തുപോകണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശിച്ചു. നിയമപരമല്ലാത്ത കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായാണ് സമരങ്ങള്‍ നടത്തേണ്ടതെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.