കേരളതീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല

ശ്രീനു എസ്
വ്യാഴം, 27 മെയ് 2021 (08:00 IST)
കേരള തീരത്ത് ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.                                                                                          
 
പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരമേഖലകളില്‍ 3.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം വിഴിഞ്ഞത്ത് തോണി മറിഞ്ഞ് കാണാതായ രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച കടലില്‍ പോയി മടങ്ങിയ നാലുവള്ളങ്ങളാണ് അപകടത്തില്‍ പെട്ടത്. കേരളതീരത്തുനിന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് ദുരന്തനിവാരണ അതേറിറ്റി അറിയിച്ചിരുന്നതാണ്. കാലാവസ്ഥാ മുന്നറിയിപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article