ഇത് ടെസ്റ്റ് ഫോർമാറ്റിലെ ലോകകപ്പ്, ഞങ്ങ‌ളുടെ സ്വപ്‌‌നം: ചേതേശ്വർ പുജാര

ബുധന്‍, 26 മെയ് 2021 (19:18 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇംഗ്ലണ്ട് വേദിയാകുന്ന ഫൈനൽ മത്സരം നടക്കുന്നത് ജൂൺ 18നാണ്. ഇംഗ്ലണ്ടിന്റെ പിച്ചിന്റെ സ്വഭാവം അനുസരിച്ച് മുന്‍തൂക്കം കിവീസിനാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന്റെ ലോകകപ്പ് ഇന്ത്യൻ ടീം നാട്ടിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
 
ഇപ്പോളിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റിലെ ലോകകപ്പാണെന്നും അത് നേടുക തങ്ങളുടെ സ്വപ്‌നമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ടീമിന്റെ വിശ്വസ്‌ത താരമായ ചേതേശ്വർ പുജാര.'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുകയെന്നത് ഞങ്ങളുടെ വലിയ സ്വപ്‌നമാണ്. കാരണം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്നത് ടെസ്റ്റിലെ ലോകകപ്പാണ്. പുജാര പറഞ്ഞു.
 
ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് പുജാര. കഴിഞ്ഞ ഓസീസ് പര്യടനത്തിലടക്കം താരത്തിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. കോലി,രോഹിത് പുജാര എന്നിവർക്കൊപ്പം റിഷഭ് പന്ത് കൂടി അണിനിരക്കുന്ന ബാറ്റിങും ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നീ മിന്നും പേസ് നിരയും ഇത്തവണ ഇന്ത്യക്കൊപ്പമുണ്ട്. ജഡേജ,അശ്വിൻ എന്നിവർ കൂടി ചേരുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍