ഇങ്ങനെയെങ്കിൽ ബു‌മ്ര അധിക കാലം കളിക്കില്ല, മുന്നറിയിപ്പുമായി ഇതിഹാസ താരം

ബുധന്‍, 26 മെയ് 2021 (19:15 IST)
ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയ്‌ക്ക് മുന്നറിയിപ്പുമായി ന്യൂസിലൻഡ് ഇതിഹാസതാരം റിച്ചാർഡ് ഹാഡ്‌ലി. ബു‌മ്രയുടെ അസാധാരണമായ ബൗളിങ് ആക്ഷൻ ശരീരത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും പരിക്കേൽക്കാൻ കൂടുതൽ സാധ്യതയുള്ളതാണെന്നും റിച്ചാർഡ് ഹാഡ്‌ലി അഭിപ്രായപ്പെട്ടു.
 
ബു‌‌മ്രയുടെ ടെക്‌നിക്കിൽ നമുക്ക് സംശയം തോന്നിയേക്കാം. പക്ഷേ വളരെ ഫലപ്രദമാണ് അതെന്ന് തെളിഞ്ഞ കാര്യമാണ്. എന്റെ അഭിപ്രായത്തിൽ തോള്‍ കൊണ്ട് ബൗള്‍ ചെയ്യുന്ന ബൗളറാണ് ബു‌മ്ര.ബോള്‍ കൈകളില്‍ നിന്നും വിടുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം മുഴുവന്‍ വേഗവും കരുത്തുമെല്ലാം പുറത്തുവിടുന്നതെന്നും ഹാഡ്‌ലി പറഞ്ഞു.
 
അതിനാൽ തന്നെ പരിക്കുകൾ വലയ്‌ക്കാൻ സാധ്യതയുള്ള കരിയറാണ് അദ്ദേഹത്തിന്റേത്. ദൈര്‍ഘ്യമേറിയ അന്താരാഷ്ട്ര കരിയര്‍ ബുമ്രയ്ക്കു ഉണ്ടാവുമോയെന്ന കാര്യം സംശയമാണെന്നും ഹാഡ്‌ലി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍