കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ ലോകബാങ്ക് സംഘം ചൊവ്വാഴ്‌ച കേരളത്തിലെത്തും. എഡിബിയുടെ സംഘവും ഇവർക്കൊപ്പം ഉണ്ടാകും.
സെപ്റ്റംബര്‍ 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഈ സംഘത്തിൽ ഇരുപത് പേർ ഉണ്ടായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക.
പ്രളയത്തിൽ നശിച്ച പാലം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കി 5000 കോടി രൂപയുടെ വായ്‌പയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. മൊത്തത്തിൽ സംസ്ഥാനത്ത് 20000 കോടി രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തുമെന്നാണ് ലോകബാങ്ക് അറിയിച്ചിരിക്കുന്നത്.