കേരളത്തിൽ ഇന്ന് പ്രശസ്തരായ മനുഷ്യരിൽ മോഹൻലാലിന് മാത്രമേ ഏതെങ്കിലും വിഷയത്തിൽ കറക്ടായ നിലപാട് ഇല്ലാത്തതുള്ളു എന്ന് സുനിത പറയുന്നു. മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ അദ്ദേഹം ഒന്നും പറയില്ല. അദ്ദേഹം കമ്മ്യൂണിസ്റുകാർക്കൊപ്പം നിൽക്കുകയും ബിജെപിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന ആളാണ്. വേണമെങ്കിൽ കോൺഗ്രസ്സുകാർക്ക് വേണ്ടി വെള്ളം കോരുകയും ലീഗുകാർക്ക് വേണ്ടി കുടമിട്ടുടക്കുകയും കൂടി ചെയ്യുമെന്നും സുനിത ആരോപിക്കുന്നുണ്ട്.