ഹർത്താൽ ദിനത്തിൽ വാഹനത്തിൽ സഞ്ചരിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ കോൺഗ്രസ്സ് പ്രവർത്തകർ കൈയേറ്റം ചെയ്‌തു. വനിതാ കമ്മീഷന്റെ ബോർഡുവെച്ച വാഹനത്തിലായിരുന്നു ഷാഹിദാ കമാൽ സഞ്ചരിച്ചിരുന്നത്. കൊല്ലം പത്തനാപുരത്ത് വെച്ചാണ് സംഭവം.
വാഹനത്തിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ച അക്രമികള്‍ അസഭ്യം പറയുകയും ചെയ്തുവെന്ന് ഷാഹിദാ കമാൽ ആരോപിച്ചു. സംഭവത്തേക്കുറിച്ച് കോണ്‍ഗ്രസ് അന്വേഷിക്കുമെന്ന് കൊല്ലം ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു.
അതേസമയം, സമാന സംഭവം പലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വാഹാനം തടയുകയും ആക്രമം ഉണ്ടാകുകയും ചെയ്‌തു.