‘വനിതാ മതിലിന് എതിരല്ല, വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചു’; കാനത്തിന് മറുപടിയുമായി വിഎസ്

Webdunia
ഞായര്‍, 30 ഡിസം‌ബര്‍ 2018 (17:49 IST)
വനിതാ മതില്‍ സംബന്ധിച്ച സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശത്തിന് മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍.

തന്‍റെ പ്രസ്താവന വനിതാ മതിലിന് എതിരല്ല‍. വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ കാനം പിന്നിലായി. മനസില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതുകൊണ്ടാകാമെന്നും വിഎസ് പറഞ്ഞു.

പുരുഷാധിപത്യത്തില്‍ നില്‍ക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് ബോധ്യപ്പെടുത്താനാണ് മതില്‍.  കാനം ഇപ്പോഴും സിപിഐയിലാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും വി എസ് വ്യക്തമാക്കി.

വനിതാമതിൽ എന്ന ആശയം തീരുമാനിച്ചത് സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയാണെന്നും വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസമെന്നും കാനം പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് വി എസ് രംഗത്തുവന്നത്.

ജാതിസംഘടനകളെ കൂടെ നിറുത്തിയുള്ള വർഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവപദ്ധതിയല്ലെന്ന് വിഎസ് വനിതാമതിൽ പ്രഖ്യാപിച്ച സമയത്ത് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article