യുവതിയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയതായി സംശയം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; തെരച്ചിൽ ഊർജിതം

റെയ്നാ തോമസ്
വ്യാഴം, 10 ഒക്‌ടോബര്‍ 2019 (10:09 IST)
കാസർഗോഡ് യുവതിയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയതായി സംശയം. ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിലാണ് സംഭവം. പ്രമീള എന്ന യുവതിയെയാണ് കാണാതായാത്. പൊലീസ് തെരച്ചിൽ നടത്തുകയാണ്. യുവതിയെ ഭർത്താവ് തന്നെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുൻപ് ഭർത്താവ് സിൽജോ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് സിൽജോയെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകമാണോയെന്ന് പൊലീസിന് സംശയുമുണ്ടായത്. സിൽജോ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article