തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; ഭർത്താവ് ഗുരുതര പൊള്ളലുകളോടെ ആശുപത്രിയിൽ; കുട്ടി വീടിനു മുന്നിലെ കാറിനുള്ളിൽ

തിങ്കള്‍, 26 ഓഗസ്റ്റ് 2019 (11:25 IST)
തിരുവനന്തപുരം പാറശാലയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിനെ ഗുരുതരമായ പൊള്ളലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാറശാല സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ദേവകി ആണ് മരിച്ചത്.
 
ഇന്ന് പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അതേസമയം ഇവരുടെ കുട്ടിയെ വീടിന് പുറത്ത് കാറില്‍ സുരക്ഷിതമായി കണ്ടെത്തി. കുട്ടിയെ ഒഴിവാക്കി ഇരുവരും ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. പാറശാല പോലീസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍