ആണ്‍കുട്ടി വേണമെന്ന് ഭാര്യ, പറ്റില്ലെന്ന് ഭാര്‍ത്താവ്; തര്‍ക്കത്തിനിടെ യുവാവിനെ യുവതി കുത്തിക്കൊന്നു
ശനി, 24 ഓഗസ്റ്റ് 2019 (16:46 IST)
മൂന്നാമതും കുട്ടി വേണമെന്ന ആവശ്യം നിരസിച്ച ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു. മുംബൈയ്‌ക്ക് സമീപം കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം. സുനിൽ എന്ന മുപ്പത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രണാലി കദം എന്ന യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് സുനിലും പ്രണാലിയും 2011ല്‍ വിവാഹിതരായത്. രണ്ട് പെണ്‍കുട്ടികള്‍ പിറന്നതിന് പിന്നാലെ ആണ്‍കുട്ടി വേണമെന്ന നിരബന്ധം പ്രണാലിനിക്കുണ്ടായിരുന്നു. എന്നാല്‍, ഭാര്യയുടെ ആഗ്രഹം സുനില്‍ അവഗണിച്ചു.
സംഭവദിവസം രാത്രി കുഞ്ഞിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അടുക്കളയിലേക്ക് വെള്ളമെടുക്കാന്‍ പോയ പ്രണാലി കത്തിയുമായി തിരികെ എത്തി സുനിലിനെ കുത്തുകയായിരുന്നു. പതിനൊന്നോളം കുത്തുകളാണ് യുവാവിനേറ്റത്.
നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാർ സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. കേസെടുത്ത പൊലീസ് പ്രണാലിയെ അറസ്‌റ്റ് ചെയ്‌തു. അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളില്‍ പിന്നീട് അറിയിക്കാമെന്നും പൊലീസ് പറഞ്ഞു.