പിടിവീഴുമെന്ന് മണത്തറിഞ്ഞു, പിടിയിലാകും മുൻപ് ജോളി വക്കീലിനെ ഏർപ്പെടുത്തി? ആവശ്യമറിയിച്ച് ലീഗ് നേതാവിനെ വിളിച്ചു

ചിപ്പി പീലിപ്പോസ്
വ്യാഴം, 10 ഒക്‌ടോബര്‍ 2019 (09:25 IST)
കൂടത്തായി കൊലപാതക പരമ്പരയില്‍ പിടിവീഴുമെന്ന് മുഖ്യപ്രതിയായ ജോളിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിന്റെ തെളിവാണ് പൊലീസ് പിടിയിലാകും മുമ്പ് ജോളി വക്കീലിനെ ഏർപ്പാട് ചെയ്തത്. ഇതിനായി മുസ്‌ലിംലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതിന്റെ ഫോണ്‍ രേഖകള് പൊലീസിനു ലഭിച്ചു‍.
 
വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നു വിളിയെന്ന് മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലാകുന്നത് മണത്തറിഞ്ഞ ജോളി ലീഗ് നേതാവിനെ നേരിട്ടു വന്നു കാണുകയും നിരന്തരം വിളിക്കുകയും ചെയ്തിരുന്നു. 
 
വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. എന്നാല്‍ കാര്യമെന്താണ് എന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിയിരുന്നുവെങ്കിലും മറ്റൊരു വക്കീലിനെ കണ്ടുപിടിച്ചതായി തന്നോട് ജോളി പറഞ്ഞതായും അദ്ദേഹം പൊലീസിന് മുമ്പാകെ അറിയിച്ചു.
 
ജോളിയില്‍ നിന്ന് അമ്പതിനായിരം രൂപ കടം വാങ്ങിയെന്ന് കഴിഞ്ഞ ദിവസം ഇമ്പിച്ചി മൊയ്തീന്‍ പറഞ്ഞിരുന്നു. അതു തിരിച്ചു നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article