വയനാട് മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 7 മെയ് 2022 (16:49 IST)
വയനാട് മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തിരുനെല്ലി സ്വദേശി ബിനു ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തലയ്ക്കാണ് ബിനുവിന് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കാളാംങ്കോട് കോളനി നിവാസികളായ മൂന്ന് പോരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. നാരായണന്‍, മോഹന്‍, ചന്ദ്രന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article