ഏഴു വര്‍ഷത്തെ പ്രണയം, വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരാകുന്നു

കെ ആര്‍ അനൂപ്

ശനി, 7 മെയ് 2022 (16:17 IST)
ഏഴു വര്‍ഷങ്ങളായി വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിനാണ്. ഇരുവരുടേയും വിവാഹം ജൂണ്‍ 9 ന്.മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് ഉണ്ടാകുമെന്നാണ് വിവരം. തിരുപ്പതി ക്ഷേത്രത്തില്‍ വെച്ചാണ് നയന്‍താരയുടെ കല്യാണം.
 
ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താരയാണ് അറിയിച്ചത്.വീട്ടുകാര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് ആയിരുന്നു വിവാഹ നിശ്ചയമെന്ന് എന്ന നടി വെളിപ്പെടുത്തിയിരുന്നു. കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരെയും അറിയിച്ച് ഗംഭീരമായിട്ടാകും നടത്തുന്നതെന്ന് ഉറപ്പും നടി കഴിഞ്ഞവര്‍ഷം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍