നയന്‍താരയുടെ വീട്ടുകാര്‍ എതിര്‍ത്തു, ഇഷ്ടത്തോടെ അഭിനയിക്കാന്‍ തീരുമാനിച്ച ചിത്രം വേണ്ടെന്ന തീരുമാനം, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

കെ ആര്‍ അനൂപ്

വ്യാഴം, 5 മെയ് 2022 (17:06 IST)
രണ്ട് പതിറ്റാണ്ടായി നയന്‍താര സിനിമയിലെത്തിയിട്ട്. 2003-ല്‍ പുറത്തിറങ്ങിയ മലയാളം ചിത്രമായ 'മനസ്സിനക്കരെ'യിലൂടെയാണ് നടി വരവറിയിച്ചത്.സത്യന്‍ അന്തിക്കാട് ആണ് നയന്‍താരയെ സിനിമയിലെത്തിച്ചത്.
 
 അന്നത്തെ ഡയാന കുര്യനെ തന്റെ സിനിമയില്‍ കാസ്റ്റ് ചെയ്ത കാര്യം സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി.
    
ഒരു മാസികയിലാണ് നയന്‍താരയെ ആദ്യമായി സത്യന്‍ അന്തിക്കാട് കണ്ടത്.
ഗൗരി എന്ന കഥാപാത്രത്തിനായി ഒരു പുതുമുഖത്തെ തിരയുകയായിരുന്നെന്നും അപ്പോഴാണ് ജ്വല്ലറിക്ക് വേണ്ടി മോഡലിംഗ് ചെയ്യുന്ന നയന്‍താരയുടെ ഫോട്ടോ കാണാനിടയായെന്നും സംവിധായകന്‍ പറയുന്നു.മാസികയുടെ എഡിറ്റര്‍ വഴിയാണ് നയന്‍താരയുടെ അടുത്തെത്തിയത്. നയന്‍താര ഈ വേഷം ചെയ്യാന്‍ സമ്മതിച്ചെങ്കിലും ബന്ധുക്കള്‍ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കാത്തതിനാല്‍ പിന്നീട് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. 
 
സത്യന്‍ അന്തിക്കാട് നടിയെ ഈ വേഷം ചെയ്യാന്‍ വേണ്ടി മോട്ടിവേറ്റ് ചെയ്തു.നയന്‍താരയും മാതാപിതാക്കളും സിനിമയില്‍ അഭിനയിക്കുന്നത് ഒടുവില്‍ സമ്മതം മൂളി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍